മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹപരാമർശം: റിപ്പോർട്ടർ ചാനൽ ഉടമക്കെതിരെ കേസെടുക്കാൻ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ രണ്ടാം വിവാഹപരാമർശത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. കോൺഗ്രസ് നേതാവ് രാജു പി നായർ നൽകിയ പരാതിയിന്മേലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് ഡിജിപി നിർദേശം നൽകിയത്.
കഴിഞ്ഞദിവസം പത്തനംതിട്ടയിൽ നടന്ന അഭിഭാഷകരുടെ യോഗത്തിലാണ് ആന്റോ സതീശനെക്കുറിച്ച് പരാമർശം നടത്തിയത്. തന്നെ രണ്ട് ചെറുപ്പക്കാർ വന്നുകണ്ടുവെന്നും മൂകാംബിക ക്ഷേത്രത്തിനടുത്തുവെത്ത് സതീശൻ രണ്ടാം വിവാഹം കഴിച്ചെന്ന് അവകാശപ്പെടുന്ന രേഖകൾ ചിലത് കാണിച്ചെന്നുമായിരുന്നു ആന്റോ പറഞ്ഞത്.
ഈ ആരോപണത്തിൽ കേസെടുക്കണമെന്നും ആന്റോ പരാമർശിച്ച രേഖകൾ കണ്ടെടുക്കണമെന്നുമായിരുന്നു രാജു പി നായരുടെ പരാതി.

