KSDLIVENEWS

Real news for everyone

കേരളത്തിൽ ആനക്കള്ളക്കടത്ത് വ്യാപകം ; പിന്നിൽ വൻ മാഫിയയെന്ന് ചീഫ് വൈൽഡ് ലൈഫ് റിപ്പോർട്ട്

SHARE THIS ON

തിരുവനന്തപുരം : കേരളത്തിലെ ആനക്കള്ളക്കടത്തിന് പിന്നിൽ വൻ മാഫിയയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്റ് റിപ്പോർട്ട് . കേസിലെ പ്രതികൾക്ക് ആനക്കൊമ്പ് കടത്തിലും പങ്ക് ഉണ്ടെന്ന് വ്യക്തമായി . അന്വേഷണം നിർത്തിവെച്ച ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രതികളെ രക്ഷപെടാൻ സാഹായിക്കുമെന്നും വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു . വനം മന്ത്രി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ റിപ്പോർട്ട് തയ്യാറാക്കിയത് . അന്വേഷണം നിർത്തിവെച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെടുന്ന റിപ്പോർട്ടിൽ ആനക്കള്ളക്കടത്തിലെ പ്രതികളായ ഷാജി , പ്രശാന്ത് എന്നിവർക്ക് പിന്നിൽ വൻ മാഫിയയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വെളിപ്പെടുത്തിയിട്ടുണ്ട് . പ്രതികൾക്ക് ആനക്കൊമ്പ് കടത്തിലും പങ്കുള്ളതായി വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!