കണ്ണൂരിൽ ടിവി പൊട്ടിത്തെറിച്ചു ; വീടിന് ഭാഗികമായി തീ പിടിച്ചു, ആളപായമില്ല

കണ്ണൂർ: കണ്ണൂരിലെ രാമന്തളിയിൽ ടി വി പൊട്ടിത്തെറിച്ച് വീടിന് ഭാഗികമായി തീ പിടിച്ചു. വടക്കുമ്പാട് ക്ഷേത്രത്തിന് സമീപത്തെ നാരായണന്റെ വീടിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. നാരായണന്റെ മക്കൾ ടി വി കണ്ട് കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ടിവിയിൽ നിന്നും പുക ഉയരുന്നത് കണ്ട കുട്ടികൾ ഭയന്ന് പുറത്തേക്ക് ഓടിയത് കാരണം ആളപായം ഒഴിവായി.

