മഥുരയിലെ ഷാഹി ഈദ് ഗാഹ് പള്ളി നീക്കണമെന്ന ഹർജി കോടതി ഫയലിൽ സ്വീകരിച്ചു
മഥുര : ഉത്തർപ്രദേശിലെ മഥുരയിലെ ഷാഹി ഈദ് ഗാഹ് പള്ളി നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു . ശ്രീകൃഷ്ണന്റെ ജന്മഭൂമിയാണിതെന്ന് അവകാശവാദം ഉന്നയിച്ചാണ് ഹർജി . നേരത്ത സിവിൽ കോടതി തള്ളിയ ഹർജിയാണ് ഇപ്പോൾ മധുര കോടതി സ്വീകരിച്ചത് . ഷാഹി ഈദ്ഗാഹ് നിൽക്കുന്ന സ്ഥലത്തിൽ ഉടമസ്ഥാവകാശം ഉന്നയിച്ചാണ് ഹർജി . ഇവിടെയുള്ള 13.37 ഏക്കർ ഭൂമിയിൽ അവകാശവാദവുമായാണ് ഹർജി . ഈ ഭൂമി കാത് കേശവദേവ് ക്ഷേത്രത്തിന്റെ ഭാഗമാണെന്നാണ് വാദം . നവംബർ 18 ന് കോടതി വാദം കേൾക്കുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ വിഷ്ണ ജെയിൻ പറഞ്ഞു ഹർജി നേരത്തെ മധുര സിവിൽ കോടതി തള്ളിയിരുന്നു . ഇന്ത്യ സ്വതന്ത്രയായ 1947 ൽ ഏതൊക്കെയായിരുന്നോ ആരാധനാലയങ്ങൾ അവ അതേപടി നിലനിർത്തണമെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത് . സിവിൽ കോടതി നടപടിക്കെതിരെയാണ് ഹർജിക്കാർ ജില്ലാകോടതിയെ സമീപിച്ചത് . മധുരയിലെ കൃഷ്ണ ക്ഷേത്രം തകർത്തത് 1669 ൽ ഔറംഗസീബാണെന്നും പിന്നീട് ഈ ഭൂമിയിൽ മസ്ജിദ് നിർമിച്ചുവെന്നുമാണ് ഹർജിയിലെ ആരോപണം . യുപി സുന്നി വഖഫ് ബോർഡിനെയും പള്ളി ട്രസ്റ്റിനെയും എതിർകക്ഷികളാക്കിയാണ് ഹർജി കോടതിയിലെത്തിയത് . മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക