കെ.പി.സി.സി പുനഃസംഘടിപ്പിച്ചു: ജംബോ പട്ടിക; സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി; രമ്യാഹരിദാസും വിടി ബൽറാമും വൈസ് പ്രസിഡന്റുമാർ

തിരുവനന്തപുരം: കെപിസിസി പുനഃസംഘടിപ്പിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി. 13 വൈസ് പ്രസിഡന്റുമാർ. 58 ജനറൽസെക്രട്ടറിമാർ എന്നിങ്ങനെയാണ് പട്ടിക. ബാക്കി ഭാരവാഹികളുടെ കാര്യത്തിൽ ചർച്ച തുടരുകയാണെന്നാണ് വിവരം. വി.എ. നാരായണനാണ് ട്രഷറർ. സന്ദീപ് വാര്യർ കെപിസിസി ജനറൽ സെക്രട്ടറി.
രാജ് മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, സി.പി. മുഹമ്മദ്, എ.കെ. മണി എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശരത് ചന്ദ്രപ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി. ബൽറാം, വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുകതൻ, രമ്യാ ഹരിദാസ്, എം. ലിജു, എ.എ. ഷുക്കൂർ, എം.വിൻസെന്റ്, റോയി കെ പൗലോസ്, ജെയ്സൺ ജോസഫ് തുടങ്ങിയവരാണ് വൈസ് പ്രസിഡന്റുമാർ.

