KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതർ 5.48 കോടി ; മരണസംഖ്യ കുതിച്ചുയരുന്നു

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി നാല്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു.ഇതുവരെ 5,48,02,583 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മരണസംഖ്യയും കുതിച്ചുയരുകയാണ്. 13,24,019 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി എണ്‍പത്തിയൊന്ന് ലക്ഷം കടന്നു.
ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. യുഎസില്‍ രോഗബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം കടന്നു.രണ്ടരലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയൊമ്ബത് ലക്ഷം പിന്നിട്ടു.
രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്.രാജ്യത്ത് ഇതുവരെ 88,45,617പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.നിലവില്‍ 4,65,579പേരാണ് ചികിത്സയിലുള്ളത്. എണ്‍പത്തിരണ്ട് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. 1.30 ലക്ഷം പേര്‍ മരണമടഞ്ഞു.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.അമ്ബത്തിയെട്ട് ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.1,65,811 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിമൂന്ന് ലക്ഷത്തോട് അടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!