KSDLIVENEWS

Real news for everyone

കേരളത്തെ ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി മാറ്റും; ഡിസൈൻ നയം രൂപീകരിക്കും: മുഖ്യമന്ത്രി

SHARE THIS ON

കൊച്ചി∙ വിദഗ്ധ പങ്കാളിത്തത്തോടെ കേരളത്തിനായി ഡിസൈൻ നയം രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി സംസ്ഥാനത്തെ മാറ്റുന്നതാണ് ലക്ഷ്യം. ‌രാജ്യത്തിന്റെ ഭാവി ക്രിയേറ്റീവ് ഇക്കോണമിയിലാണ്. ഇതിനായി സമഗ്രമായ ഡിസൈന്‍ നയം ആവശ്യമാണ്. ബോൾഗാട്ടിയിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിലുള്ള കൊച്ചി ഡിസൈൻ വീക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഡിസൈന്‍ വീക്കില്‍ പങ്കെടുക്കുന്ന ദേശീയ-രാജ്യാന്തര വിദഗ്ധരെ നയരൂപീകരണത്തില്‍ ഉള്‍പ്പെടുത്തും. സർഗാത്മകതയുടെ ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റാനുള്ള ശ്രമങ്ങൾ രാജ്യത്ത‌ു നടക്കുമ്പോൾ സംസ്ഥാനത്തെ ഡിസൈന്‍ തലസ്ഥാനമായി മാറ്റാനാണു പരിശ്രമിക്കുന്നത്. അതിനു വേണ്ട പ്രതിഭ, മികച്ച അന്തരീക്ഷം, മികച്ച സാമൂഹ്യ-സാംസ്‌ക്കാരിക സാഹചര്യങ്ങള്‍ എന്നിവ കേരളത്തിനുണ്ട്. കെ-ഫോണ്‍, മുക്കിലും മൂലയിലുമെത്തുന്ന ഇന്റര്‍നെറ്റ് സംവിധാനം, ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം എന്നിവയാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!