KSDLIVENEWS

Real news for everyone

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ യുവജനങ്ങൾ കായിക മത്സരങ്ങളിൽ ശ്രദ്ധ ചെലുത്തണം, ഡിവൈഎസ്പി സുനിൽകുമാർ

SHARE THIS ON

കുമ്പള: മാരകമായ ലഹരി മരുന്നുകളുടെ ഉപയോഗങ്ങളിൽ യുവജനങ്ങളെ ബോധവൽക്കരണം നടത്തുന്നതിൽ കായിക മത്സരങ്ങൾക്ക് ഏറെ പ്രസക്തി ഉണ്ടെന്ന് കാസർഗോഡ് ഡി.വൈ.എസ്.പി സുനിൽ കുമാർ അഭിപ്രായപ്പെട്ടു.

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവന്റെ ഭാഗമായി കുമ്പള  ജെ കെ കബഡി അക്കാദമിയിൽ സംഘടിപ്പിച്ച കബഡി മത്സരം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി ഉണരുകയും ചെയ്യുന്ന പ്രവണതയാണ് യുവാക്കൾക്കിടയിൽ കണ്ടു വരുന്നതെന്നും,  അത്തരം കാര്യങ്ങൾ ആരോഗ്യപരമായ കാര്യങ്ങളെ ഏറെ ബാധിക്കുമെന്നും  അദ്ദേഹം പറഞ്ഞു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എ  സൈമ അധ്യക്ഷത വഹിച്ചു.

പ്രമുഖ കബഡിതാരം ജഗദീഷ് കുമ്പള മുഖ്യാതിഥിയായി സംബന്ധിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യസമിതി അധ്യക്ഷൻ അഷ്റഫ് കർള, മധുർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഉമേഷ്‌ ഘട്ടി, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ ഹനീഫ പാറ, സുകുമാരൻ കുതിരപ്പടി, കുമ്പള ഗ്രാമപഞ്ചായത്ത് അംഗം മോഹനൻ, കെ വി യൂസഫ്, കാദർ  തുടങ്ങിയവർ സംസാരിച്ചു.

ജോയിൻ വി ഡി ഒ പീതാംബരൻ സ്വാഗതവും,  സുനിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!