ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദിക്കുന്ന രാഹുൽ ഗാന്ധിയെ ചരിത്രം ഓർമിക്കും ; മെഹബൂബ മുഫ്തി

ഏകാധിപത്യ ഭരണകൂടത്തിനെതിരെ നിലകൊണ്ട ഏക വ്യക്തിയെന്ന നിലയിലായിരിക്കും ചരിത്രത്തില്‍ രാഹുല്‍ ഗാന്ധി അറിയപ്പെടുകയെന്ന് പി.ഡി.പി അധ്യക്ഷയും ജമ്മു-കശ്മീര്‍ മുന്‍ മഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തി.ഏതാനും ചിലരുടെ പിടിയിലകപ്പെട്ടിരിക്കുകയാണ് പുതിയ ഇന്ത്യയെന്നും രാഹുല്‍ മാത്രമാണ് സത്യം പറയാന്‍ ധൈര്യം കാണിക്കുന്നതെന്നും മഹ്ബൂബ ട്വിറ്ററില്‍ കുറിച്ചു.
‘രാഹുലിനെ എത്രവേണമെങ്കിലും നിങ്ങളെല്ലാവരും പരിഹസിച്ചോളു. എന്നാല്‍ സത്യങ്ങള്‍ വിളിച്ചുപറയാന്‍ ധൈര്യം കാണിച്ച ഒരെയൊരു രാഷ്ട്രീയക്കാരന്‍ അദ്ദേഹം മാത്രമാണ്.പുതിയ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട ചിലരുടെയും കുത്തക മുതലാളിമാരുടെയും പിടിയിലാണ്. നിലവിലെ ഏകാധിപത്യ ഭരണത്തിനെതിരേ നിലകൊണ്ട രാഹുലിനെ ചരിത്രം ഓര്‍മിക്കും’ – മെഹബൂബ ട്വീറ്റ് ചെയ്തു.

