KSDLIVENEWS

Real news for everyone

കർഷക പ്രശ്നം പഠിക്കാനുള്ള വിദഗ്ധ സമിതിക്കെതിരെ ഭാരതീയ കിസാൻ യൂണിയൻ സുപ്രീംകോടതിയിൽ

SHARE THIS ON

ദില്ലി: കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി നിയോഗിച്ച വിദ്ഗധ സമിതി പുനസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഭാരതീയ കിസാന്‍ യൂണിയന്‍ ലോക് ശക്തി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. സമരത്തിന് നേത്യത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ ഹര്‍ജി നല്‍കിയ ഭാരതീയ കിസാന്‍ യൂണിയന്‍ ലോക് ശക്തി അംഗമല്ല.

കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളും സ്വതന്ത്ര നിലപാട് ഉള്ളവരല്ലെന്നും ഇവരെല്ലാം കാര്‍ഷിക നിയമ ഭേദഗതിയെ ശക്തമായി പിന്‍തുണയ്ക്കുന്നവരാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. കര്‍ഷകസംഘടനകള്‍ സമിതിയുമായി സഹരിക്കില്ലെന്ന തീരുമാനത്തിലാണെന്നും അതിനാല്‍ സമിതി പുനസംഘടിപ്പിച്ച്‌ സ്വതന്ത്ര നിലപാടുള്ളവരെ ഉള്‍പ്പെടുത്തണമെന്നുമാണ് ആവശ്യം.നേരത്തെ നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംഘടന സുപ്രീം കോടതിയില്‍ ഹ‍ര്‍ജി നല്‍കിയിരുന്നു.

ഇതിനിടെ കര്‍ഷകനേതാക്കള്‍ക്ക് അടക്കം എന്‍ഐഎ നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരും. എന്‍ഐഎയുടെ നോട്ടീസ്, റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍ പരേഡ് അടക്കമുള്ള വിഷയങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. എന്‍ഐഎ ഉപയോഗിച്ച്‌ നേതാക്കളെ അടക്കം സമ്മര്‍ദ്ദത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് കര്‍ഷക സംഘടനകളുടെ അഭിപ്രായം.

ഇതുവഴി സമരം ഇല്ലാതെയാക്കാനാണ് ശ്രമം. ഇതിനെതിരായ പ്രചാരണവും ചര്‍ച്ചയാകും സമരത്തിന്റെ ഭാവി പദ്ധതികളും ചര്‍ച്ച ചെയ്യും. ഇതിനിടെ ഖാലിസ്ഥാന്‍ സംഘടനയുമായി ബന്ധപ്പെട്ട് കേസില്‍ എന്‍ഐഎ നല്‍കിയ നോട്ടീസില്‍ കര്‍ഷകനേതാക്കള്‍ അടക്കം ആരും ഇന്ന് ഹാജരായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!