KSDLIVENEWS

Real news for everyone

ചെർക്കള-കല്ലടുക്ക റോഡ് ; ശോചനീയാവസ്ഥക്കെതിരെ നെല്ലിക്കട്ട വികസന ജനകീയ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘സൗഹൃദ കൂട്ടായ്മ ഗുരുനഗറും’ , “വൈറ്റ് ഫോർട്ട് വില്ലാസ് റെസിഡൻഷ്യൽ അസോസിയേഷൻ അംഗങ്ങളും നടത്തിയ റാലി

SHARE THIS ON

നെല്ലിക്കട്ട : ചെർക്കള- കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ വികസന ജനകീയ സമിതിയുടെ സമരത്തിന്റെ ഏഴാം ദിവസത്തിലേക്ക് നെല്ലിക്കട്ട വൈറ്റ് ഫോർട്ട് വില്ലാസ് അസോസിയേഷൻ അംഗങ്ങളും, സൗഹൃദ കൂട്ടായ്മ ഗുരുനഗറും’ സംയുക്തമായി ഐക്യദാർഢ്യ പ്രതിഷേധ റാലി നടത്തി. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ അധികൃതരുടെ ഭാഗത്ത് നിന്നുള്ള നിസ്സംഗ മനോഭാവത്തിനെതിരെയുള്ള താക്കീതായി മാറി. ടാറില്ലാത്ത , തോടായി മാറിയ, പൊട്ടിപ്പൊളിഞ്ഞ റോഡ് ഇനി വേണ്ടേ വേണ്ട, അയ്യയ്യേ ഇതെന്തൊരു റോഡാ….തുടങ്ങിയുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങി…ഇനിയും കാത്തിരിക്കാൻ ആവില്ല…സമരം സൂചന മാത്രം എന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു റാലി. ഗുരുനഗറിൽ നിന്നും നെല്ലിക്കട്ട സമര പന്തലിലേക്ക് നടന്നു നീങ്ങിയ ജാഥയെ വികസന ജനകീയ സമര സമിതിയുടെ നേതാക്കൾ സ്വീകരിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ സൗഹൃദ കൂട്ടായ്മയുടേയും, വൈറ്റ് ഫോർട്ട് വില്ലാസ് അസോസിയേന്റേയും ഭാരവാഹികൾ പ്രതിനിധീകരിച്ച് . രാജേഷ് എം പി, റഫീഖ് ഒലീവ്, Dr: നിജിൽ, ശിഹാബ്, അബ്ദുൽ ഗഫൂർ, ഫവാസ് തുടങ്ങിയവരും ksdlivenews നെ പ്രതിനിധീകരിച്ച് സിറാജ് ചൗക്കിയും സംസാരിച്ചു. സമര സമിതി നേതാക്കളും മറ്റ് രാഷ്ട്രീയ സാമുഹ്യ സന്നദ്ധ പ്രവർത്തകരും സംബന്ധിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!