കെ റെയിലിനെ യു.ഡി.എഫ്. എതിർക്കുന്നത് പിണറായി ചരിത്രപുരുഷൻ ആകാതിരിക്കാൻ-കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നതിന് പിന്നില്‍ ഗൂഢ ലക്ഷ്യമുണ്ടെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെ റെയിലിന് സ്ഥലം വിട്ട് കൊടുക്കുന്നവരുടെ കൂടെ സി പി ഐ എം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വിര്‍ച്വല്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ റെയില്‍ പദ്ധതി നടപ്പിലാക്കി മുഖ്യമന്ത്രി പിണറായി വിജയന് ചരിത്ര പുരുഷനാകുന്നത് അനുവദിക്കില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍പ്പറേറ്റുകളാണ് കെ റെയിലിനെ എതിര്‍ക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി.

