എയിംസ് സമരത്തോടൊപ്പം ബിജെപിയും അണിചേരും: രവീശ തന്ത്രി

കാസർകോട് ∙ എയിംസ് ജില്ലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ നടത്തുന്ന സമരത്തിന് ബിജെപിയുടെ പൂർണ പിന്തുണയും സഹകരണവും ഉണ്ടാവുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമര വേദി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ യുവമോർച്ച ഈ അവശ്യവുമായി മുന്നിട്ടിറങ്ങുമെന്നും രവീശ തന്ത്രി പറഞ്ഞു.
നിരാഹാര സമരത്തിന്റെ നാലാം ദിവസം പിഡിപി ജില്ലാ സെക്രട്ടറി ഷാഫി ഹാജി അടൂർ ഉദ്ഘാടനം ചെയ്തു. അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്.എച്ച്. ഹമീദ്, എം.എ.കരീം, കെ. സുകുമാരൻ, എം. പുരുഷോത്തമൻ, പരമേശ്വരൻ, കർണാടക കെപിസിസി സെക്രട്ടറി പി.എം. ഷാഹിദ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സിദ്ദീഖ്,ഹമീദ് മൊഗ്രാൽ, രത്നാകരൻ പ്ലാത്തടം, ഹസൈനാർ തോട്ടുംബാഗം, ശശി കുമാർ, മറിയക്കുഞ്ഞി കൊളവയൽ, റജി കെ.വി. കമ്മാടം, അബ്ദുൽ ഖാദർ മുഗു, ഗോപിനാഥൻ മുതിരക്കാൽ, സരിജ ബാബു, ഹമീദ് ചേരങ്കൈ, അബ്ദുൾ ഖയ്യും, സുബൈർ പടുപ്പ്, സലീം ചൗക്കി, നാസർ ചെർക്കളം, റെഡ് ഈസ് ബ്ലഡ് കേരളയുടെ പ്രവർത്തകരായ വിഷ്ണു പ്രസാദ് എക്കാൽ, വിഷ്ണു ബങ്കളം, സജിത്ത് കണ്ണൊത്ത്, ശരത്ത് അമ്പലത്തറ എന്നിവർ നിരാഹാരം അനുഷ്ഠിച്ചു.
ഫറീന കോട്ടപ്പുറം, ശ്രീനാഥ് ശശി എന്നിവർ പ്രസംഗിച്ചു.കേരള സീനിയർ സിറ്റിസൻ ഫോറം ജില്ലാ സെക്രട്ടറി കെ. സുകുമാരൻ, റെഡ് ഈസ് ബ്ലഡ് സംസ്ഥാന കമ്മിറ്റി അംഗം ശരത്ത് അമ്പലത്തറയ്ക്ക് നാരങ്ങാ നീര് നൽകി ഇന്നലത്തെ നിരാഹാര സമരം അവസാനിപ്പിച്ചു

