പി.ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു

തൊടുപുഴ: കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് (73) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശാന്ത. തൊടുപുഴ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറായിരുന്നു. ഡോ. ശാന്ത. മക്കള്‍: അപു, യമുന, ആന്റണി, പരേതനായ ജോമോന് ജോസഫ്. മരുമക്കള്‍: അനു, ഡോ. ജോ, ഉഷ.”

