KSDLIVENEWS

Real news for everyone

കാസർകോട് ജിബിജി നിധി നിക്ഷേപത്തട്ടിപ്പ് കേസ്: ചെയർമാനും ഡയറക്ടറും അറസ്റ്റിൽ

SHARE THIS ON

കാസർകോട് ∙ ജിബിജി നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ നടത്തിയ കോടികളുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 2 പേരെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടംകുഴി ജിബിജി ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ്‌ ചെയർമാൻ കുണ്ടംകുഴി ചിന്നുലാൽ ഹൗസിൽ ഡി.വിനോദ് കുമാർ, ഡയറക്ടർ പെരിയ നിടുവോട്ടുപാറയിലെ ഗംഗാധരൻ നായർ (67) എന്നിവരെയാണ് ‌പത്രസമ്മേളനം നടത്താൻ ഒരുങ്ങവേ ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തത്.

കമ്പനി ഡയറക്ടർമാരായ ആലംപാടി നാൽത്തടുക്കയിലെ എ.സി.മുഹമ്മദ്‌ റസാഖ്‌, പിലിക്കോട്‌ മല്ലക്കര വീട്ടിൽ പി.സുഭാഷ്‌, മാണിയാട്ട്‌ പുതിയവളപ്പിൽ സി.പി.പ്രീജിത്‌, മാണിയാട്ട്‌ പടിഞ്ഞാറേവീട്ടിൽ പി.വി.രാജേഷ്‌ എന്നീ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. 10 മാസം കൊണ്ട് 80 ശതമാനം ലാഭവും മുടക്കു മുതലും തിരികെ നൽകുമെന്നു വാഗ്ദാനം ചെയ്തു പിന്നീട് വഞ്ചിച്ചു എന്നാണു പരാതി. 22 നിക്ഷേപകരാണ് ഇതുവരെ പരാതി നൽകിയത്. 34.6 ലക്ഷം രൂപ നഷ്ടമായതായാണ് ഇതുവരെ പരാതി ലഭിച്ചത്. കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!