15-0; സാന്റോസിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് പടുകൂറ്റന്‍ വിജയം

തിരുവനന്തപുരം: കേരളാ ബ്ലാസ്റ്റേഴ്സിന്റെ അണ്ടര്‍ 18 ടീമായ എസ്.കെ.കെ.ബി അക്കാദമിക്ക് സാന്റോസ് എഫ്.സിക്കെതിരെ പടുകൂറ്റന്‍ വിജയം. കേരളാ യൂത്ത് ലീഗ് അണ്ടര്‍ 18 ബോയ്സ് ടൂര്‍ണമെന്റിലാണ് മഞ്ഞപ്പടയുടെ ഭാവി വാഗ്ദാനങ്ങള്‍ വമ്ബന്‍ ജയം നേടിയത്. ആലപ്പുഴ സാന്റോസ് ക്ലബ് ആന്‍ഡ് അക്കാദമിയാണ് നാണംകെട്ട തോല്‍വി നേരിടേണ്ടിവന്നത്.
തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ വൈകീട്ട് നാലു മുതലാണ് മത്സരം നടന്നത്.

