മഹാരാഷ്ട്രയിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് മിനിവാൻ ഇടിച്ചു കയറി അപകടം; 9 മരണം

മുംബൈ: നിർത്തിയിട്ടിരുന്ന ബസിലേക്ക് മിനിവാൻ ഇടിച്ചു കയറി 9 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിൽ പുണെ – നാസിക് ദേശീയപാതയിൽ നാരായൺ ഗാവിനു സമീപത്താണ് അപകടമുണ്ടായത്. ഒട്ടേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. മിനി വാനിന്റെ പുറകിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഇതിനു പിന്നാലെ മിനിവാൻ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിലേക്ക് ഇടിച്ച് കയറി. നാലു സ്ത്രീകളും നാലു പുരുഷന്‍മാരും ഒരു കുട്ടിയുമാണ് മരിച്ചത്.
ബസിന്റെ പിന്നിൽ വലതു ഭാഗത്തായാണ് മിനിവാൻ ഇടിച്ചത്. മിനി വാനിലുണ്ടായിരുന്ന യാത്രക്കാരാണ് അപകടത്തിൽ മരിച്ചത്. പൂർണമായും തകർന്ന നിലയിലാണ് മിനിവാൻ. മരിച്ചവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.