KSDLIVENEWS

Real news for everyone

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയെ ആക്രമിച്ചു, പിന്നില്‍ സി പി എം എന്ന് ആരോപണം

SHARE THIS ON

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സെക്രട്ടറിക്കുനേരെ ആക്രമണം. മാര്‍ട്ടിന്‍ ജോര്‍ജിനുനേരെയാണ് ഇന്നലെ രാത്രി പത്തുമണിയോടെ കോടോത്ത് എരുമക്കുളത്തുവച്ച്‌ ആക്രമണമുണ്ടായത്. കല്ലിയോട്ട് സംഘടിപ്പിച്ച കൃപേഷ് -ശരത് ലാല്‍ സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു ഒരു സംഘം ആക്രമിച്ചത്. പരിക്കേറ്റ മാര്‍ട്ടിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സി പി എം ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച്‌ അന്വേഷണമാരംഭിച്ച പൊലീസ് അക്രമികള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!