ആറാട്ടുംകടവ്-ചൂരിപള്ളം വഴി കാസർഗോഡ് വരെ പുതിയ ബസ് റൂട്ട് വേണമെന്ന് ആവശ്യം ട്രാൻസ്പോർട് മന്ത്രിക്കും എംഎൽഎക്കും നിവേദനം കൈമാറി യുവജന കൂട്ടായ്മ

മാവിനംക്കട്ട :മർപ്പിനാടുക മുതൽ കാസർഗോഡ് വരെ പുതിയ ഒരു ബസ് റൂട്ട് ആരംഭിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. നിലവിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചാണ് യാത്രക്കാർ ഈ പാതയിൽ യാത്ര ചെയ്യുന്നത്. എന്നാൽ ഒരു സർക്കാർ ബസ് സർവീസ് ഈ റൂട്ടിൽ ആരംഭിച്ചാൽ യാത്രക്കാരുടെ സമയവും ചെലവും ലാഭിക്കാനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
നിർദ്ദേശിച്ച ബസ് റൂട്ട്:
മർപ്പനടുക്ക → നരമ്പാടി → മാവിനക്കട്ട → ആറാട്ടുംകടവ് →ചുരിപള്ളം നെല്ലിക്കട്ടെ → അദൃകുഴി → ആലമ്പാടി → നായർമലമൂല → കാസർഗോഡ്
ഈ പാതയിലൂടെ മാവിനക്കട്ട, നരമ്പാടി ആറാട്ടുംകടവ് തുടങ്ങിയ പ്രധാന മേഖലകളിലൂടെ ബസ് സർവീസ് ലഭ്യമാകുമ്പോൾ നാട്ടുകാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ മാർഗം ഒരുക്കാനാകുമെന്നാണ് പ്രതീക്ഷ.
ഈ റൂട്ടിൽ സ്വകാര്യ വാഹനങ്ങൾ നിരന്തരം ഓടുന്നതിനാൽ അതിന്റെ പ്രായോഗികതയും കാര്യക്ഷമതയും നേരത്തെ തന്നെ തെളിയിച്ചിരിക്കുന്നു. ഈ മേഖലയിലുള്ള യാത്രക്കാരും നാട്ടുകാരും ഈ സർവീസിന് ശക്തമായ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രതിനിധികൾ വ്യക്തമാക്കുന്നു.
ബസ് സർവീസ് ആരംഭിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

