ലോകത്ത് മുസ്ലിങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യം ഇന്ത്യ; അബ്ദുൽ ഹക്കീം അസ്ഹരി

ദുബായ്: ലോകത്തിലെ മറ്റ് രാജ്യങ്ങളെക്കാൾ മുസ്ലിംങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യം ഭാരതമാണെന്ന് സമസ്ത എപി വിഭാഗം നേതാവും കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകനുമായ ഡോ. മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നടത്തിയ ചർച്ച ഏറെ ആശാവഹമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡോ. മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വിഷയം ചർച്ചയായെന്നും അദ്ദേഹം പറഞ്ഞു. നിമിഷപ്രിയയുടെ മോചനം നയതന്ത്രപരമായ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

