KSDLIVENEWS

Real news for everyone

കാസർകോട്ട് എൻ.എ നെല്ലിക്കുന്ന് പത്രിക നൽകി ; രമേശനും ലത്തീഫും, അഷ്റഫും നാളെ

SHARE THIS ON

കാസർകോട് : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ഇതുവരെ പൊതുസ്ഥലങ്ങളിൽ നിന്ന് 15828 പ്രചരണ സാമഗ്രികളും സ്വകാര്യ സ്ഥലങ്ങളിൽ നിന്ന് 11 പ്രചരണ സാമഗ്രികളും ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുകൾ നീക്കം ചെയ്തു . പൊതുസ്ഥലങ്ങളിൽ നിന്ന് 240 ചുവരെഴുത്തുകളും 10480 പോസ്റ്ററുകളും 1222 ബാനറുകളും 2886 മറ്റ് പ്രചരണ സാമഗ്രികളും നീക്കം ചെയ്തു . 11 പോസ്റ്ററുകളാണ് സ്വകാര്യ സ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്തത്.പൊതുസ്ഥലങ്ങളിലെ പരസ്യങ്ങൾ , ചുവരെഴുത്ത് , പോസ്റ്ററുകൾ , ഹോർഡിങ്ങ്സ് , ബാനറുകൾ , കൊടികൾ തുടങ്ങിയവ നീക്കം ചെയ്യുക , പ്രചരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങൾ വികൃതമാക്കുന്നത് തടയുക , സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് രേഖാമൂലമുള്ള അനുമതിയില്ലാതെ സ്ഥാപിച്ച ബാനറുകളും തോരണങ്ങളും ബാനറുകളും നീക്കം ചെയ്യുക , ഇത്തരം നിയമ ലംഘനങ്ങൾ വീഡിയോയിൽ പകർത്തുക തുടങ്ങിയവയാണ് സ്ക്വാഡിന്റെ ചുമതല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!