അസമിൽ മദ്രസകൾ വേണ്ട, അവ അടച്ചുപൂട്ടും; വേണ്ടത് സ്കൂളുകളും കോളജുകളും: മുഖ്യമന്ത്രി

ബെംഗളൂരു ∙ അസമിൽ മദ്രസകളുടെ ആവശ്യമില്ലെന്നും വരും ദിവസങ്ങളിൽ അവയെല്ലാം അടച്ചുപൂട്ടുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇതുവരെ നൂറുകണക്കിന് മദ്രസകൾ അടച്ചുപൂട്ടിയെന്നും മദ്രസകള്‍ക്കു പകരം കോളജുകളും സർവകലാശാലകളും പണിയാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നടക്കുന്ന ശിവ് ചരിത് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി നേതാക്കളുടെ പര്യടനത്തിന്‍റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശര്‍മ ബെംഗളൂരുവില്‍ എത്തിയത്.