KSDLIVENEWS

Real news for everyone

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവം; പൊലീസ് ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും

SHARE THIS ON

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരി ചികിത്സാ പിഴവിന് ഇരയായ സംഭവത്തില്‍ പൊലീസ് ഇന്ന് കുട്ടിയുടെ കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തിയേക്കും.

കുടുംബത്തിന്റെ പരാതിയില്‍ ഡോക്ടർക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഐപിസി 336, 337 വകുപ്പുകള്‍ പ്രകാരമാണ് കേസ്.ടൗണ്‍ എസിപിക്കാണ് കേസില്‍ അന്വേഷണ ചുമതല.ചെറുവണ്ണൂർ സ്വദേശിയായ നാലു വയസ്സുകാരിയുടെ കൈവിരല്‍ ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവം വിവാദമായതോടെ മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടർ ബിജോണ്‍ ജോണ്‍സനെ സസ്പെൻഡ് ചെയ്തിരുന്നു.സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിരല്‍ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുട്ടിയുടെ കുടുംബം ഉന്നയിച്ചത്.നാവിനായതുകൊണ്ട് ഇങ്ങനെ മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിലോ? എന്നും കുട്ടിയുടെ അമ്മാവൻ ചോദിച്ചു.

കുഞ്ഞിന്റെ നാവില്‍ ചോര കണ്ട് നഴ്‌സിനോട് ചോദിച്ചപ്പോ വിരലിലല്ല നാവിലാണ് ഓപ്പറേഷൻ ചെയ്തതെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.ഗുരുതര ചികിത്സ പിഴവില്‍ ആശുപത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ അമ്മാവൻ കുട്ടിയ്ക്ക് നാവില്‍ ഒരു പ്രശ്നവും ഇല്ലായിരുന്നെന്ന് പറഞ്ഞ കുടുബം ഇനി ഒരു കുട്ടിയ്ക്കും ഈ ഗതി ഉണ്ടാകരുതെന്നും കൂട്ടിച്ചേർത്തു.

സമാന പേരുള്ള രണ്ടു പേരുടെ ശസ്ത്രക്രിയ നടത്തിയപ്പോള്‍ വന്ന പിഴവ് എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. കുട്ടിക്ക് നാവിന് പ്രശ്നം ഉണ്ടായിരുന്നില്ലെന്നും അമ്മാവൻ പറഞ്ഞു. ഡോക്ടർക്കെതിരെ നടപടി എടുക്കണം എന്നാണ് ആവശ്യം. ഈ ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ആശുപത്രി അധികൃതർ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു.

ആറാം വിരല്‍ നീക്കാനെത്തിയ കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ 4 വയസുകാരിക്കാണ് മാറി ശസ്ത്രക്രിയ ചെയ്തത്.കയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ മാപ്പ് പറഞ്ഞതായി കുട്ടിയുടെ കുടുംബം പറഞ്ഞു.

ശസ്തക്രിയ മാറിയെന്ന് ബന്ധുക്കല്‍ പറഞ്ഞതോടെ പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു.കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്ബോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. പൂർത്തിയായി എന്ന് പറഞ്ഞ് നഴ്സ് വാർഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാർ കാര്യം അറിയുന്നത്.

കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കയ്യിക്കാണ് ശസ്ത്രക്രിയ ചെയ്യേണ്ടതെന്ന് മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്സിൻറെ പ്രതികരണമെന്നും വീട്ടുകാർ പറഞ്ഞു. വളരെ നിസാരമായാണ് അവർ സംഭവം എടുത്തതെന്നാണ് വീട്ടുകാരുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!