പെട്രോൾ വില വർധനവിനെതിരെ എസ് എസ് എഫ് പ്രക്ഷോഭം നടത്തി

മന്ദലംകുന്ന് : അനിയന്ത്രിതമായ പെട്രോൾ വില വർധനവിനെതിരെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി എസ് എസ് എഫ് മന്ദലംകുന്ന് സെക്ടർ കമ്മിറ്റി പ്രക്ഷോഭം നടത്തി.
അകലാട് ഒറ്റയിനി പെട്രോൾ പമ്പിന് മുൻപിൽ നടത്തിയ പ്രക്ഷോഭ പരിപാടി എസ് എസ് എഫ് വടക്കേകാട് ഡിവിഷൻ സെക്രട്ടറി അൻസാർ സഖാഫി അണ്ടത്തോട് ഉദ്ഘാടനം ചെയ്തു.
ഈ മഹാമാരി തീർത്ത പ്രതിബന്ധങ്ങളിൽ നിന്നുതന്നെ അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന ഒരു സമൂഹത്തിന് ഇന്ധന വിലവർദ്ധനവ് ഇരട്ടി പ്രഹരമാണ് സമ്മാനിക്കുന്നതെന്നും ഓരോ പൗരനും പ്രതിഷേധിക്കേണ്ട സമയമാണിതെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
സെക്ടർ പ്രസിഡന്റ് ആഷിഖ് സഖാഫി അധ്യക്ഷത വഹിച്ചു ഫാറൂക്ക് മുസ്ലിയാർ സ്വാഗതവും അസ്ലം അണ്ടത്തോട് നന്ദിയും പറഞ്ഞു

