KSDLIVENEWS

Real news for everyone

546 റണ്‍സ് ജയം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കി ബംഗ്ലാദേശ്

SHARE THIS ON

മിര്‍പുര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര വിജയവുമായി ബംഗ്ലാദേശ്. അഫ്ഗാനിസ്താനെ 546 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് പുതുചരിത്രമെഴുതിയത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയമാണ് ബംഗ്ലാദേശിന്റേത്. 662 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന്‍ 115 റണ്‍സിന് ഓള്‍ഔട്ടായി. വിജയത്തോടെ നിരവധി റെക്കോര്‍ഡുകളാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് ചരിത്രത്തിലെ മൂന്നാമത്തെ വലിയ വിജയമാണിത്. ഇത്രയും വലിയ റണ്‍സിന് ഒരു ഏഷ്യന്‍ ശക്തിയും ഇതുവരെ വിജയിച്ചിട്ടില്ല. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ധാക്കയില്‍ പിറന്നത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത് ഇംഗ്ലണ്ടാണ്. 1928-ല്‍ ഓസ്‌ട്രേലിയയെ 675 റണ്‍സിനാണ് ഇംഗ്ലീഷ് പട തകര്‍ത്തത്. പട്ടികയില്‍ രണ്ടാമതുള്ളത് ഓസീസാണ്. 1934-ല്‍ ഇംഗ്ലണ്ടിനെ 562-റണ്‍സിനാണ് കീഴടക്കിയത്. നേരത്തേ അഫ്ഗാനെതിരേ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 382 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ ആദ്യ ഇന്നിങ്‌സില്‍ 146 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 425-4 ന് ബംഗ്ലാദേശ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. അതോടെയാണ് 662 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം അഫ്ഗാന് മുന്നിലെത്തിയത്. എന്നാല്‍ 115 റണ്‍സിന് അഫ്ഗാനെ പുറത്താക്കി ബംഗ്ലാദേശ് ചരിത്രവിജയം കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!