KSDLIVENEWS

Real news for everyone

ക്വാറന്റൈൻ കഴിഞ്ഞെത്തിയ പ്രവാസിയെ ഭാര്യ വീട്ടിൽ കയറ്റിയില്ല.

SHARE THIS ON

പുനലൂർ : ക്വാറന്റൻ കഴിഞ്ഞെത്തിയ പ്രവാസിയായ ഭർത്താവിനെ വീട്ടിൽ കയറ്റാതെ ഭാര്യ മടക്കി അയച്ചു . ശനിയാഴ്ച രാവിലെ 11 ഓടെ തെന്മല പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ഇടമൺ വാഴവിളയിലായിരുന്നു സംഭവം . ഒറ്റക്കല്ലിൽ നിന്ന് വാഴവിളയിലെ വാടക വീട്ടിൽ രണ്ട് മക്കൾക്കൊപ്പം താമസിച്ചുവന്ന യുവതിയാണ് ഭർത്താവായ ഭാസ്കറിനെ വീട്ടിൽ കയറ്റാതിരുന്നത് . ചെന്നൈ സ്വദേശിയ ഭാസ്കർ അമേരിക്കയിൽ നിന്ന് ഒരു മാസം മുമ്പ് മധുരയിലെത്തി . നിരീക്ഷണ കാലാവധി കഴിഞ്ഞശേഷം പാസ് വാങ്ങി ഭാര്യയെയും മക്കളെയും കാണാൻ വാഴവിളയിലെ വീട്ടിൽ എത്തിയതായിരുന്നു . പൂട്ടിയിട്ടിരുന്ന ഗേറ്റിന് മുന്നിലെത്തി ഭാസ്കർ ഭാര്യയെയും മക്കളെയും വിളിച്ചെങ്കിലും ആരും പുറത്തിറങ്ങിയില്ല . മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും ഗേറ്റ് തുറക്കാൻ തയ്യാറായില്ല . നാട്ടുകാർ അറിയിച്ചതോടെ വാർഡ് അംഗം ആർ . രാജേഷ് സ്ഥലത്തെത്തി സംസാരിച്ചെങ്കിലും യുവതി വഴങ്ങിയില്ല . തുടർന്ന് തെന്മല പൊലീസിനെയും ആരോഗ്യ വകുപ്പ് അധികൃതരെയും വിവരം അറിയിച്ചെങ്കിലും അവരും എത്തിയില്ല . ഒടുവിൽ നാട്ടുകാർ പുനലൂർ ആർ.ഡി.ഒ ബി . ശശികുമാറിനെ വിവരം അറിയിച്ചു . ആർ.ഡി.ഒയുടെ നിർദ്ദേശത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ . ലൈലജ , പഞ്ചായത്ത് അംഗങ്ങളായ എസ് . സുനിൽകുമാർ , മുംതാസ് ഷാജഹാൻ , എ . ജോസഫ് എന്നിവർ യുവതിയുടെ വീടിന് മുന്നിലെത്തി ചർച്ച നടത്തിയെങ്കിലും യുവതി വഴങ്ങിയില്ല . തുടർന്ന് ജനപ്രതിനിധികൾ ഗേറ്റ് ബലാത്കാരമായി തുറന്ന് പോർച്ചിൽ കിടന്ന കാറിന്റെ താക്കോൽ വാങ്ങി ഭർത്താവിന് നൽകി . ഭാസ്കർ കാറിൽ ചെന്നൈയിലേക്ക് മടങ്ങി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!