KSDLIVENEWS

Real news for everyone

നഗര സഭാ കൗണ്‍സിലറടക്കം നീലേശ്വരത്ത് പതിനഞ്ച് പേര്‍ക്ക് കോവിഡ്. കടുത്ത നിയന്ത്രണത്തോടൊപ്പം ഞായറാഴ്ച സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്താനും തീരുമാനം

SHARE THIS ON

നീലേശ്വരം:ജില്ലാ ബാങ്ക് സായാഹ്നശാഖ ജീവനക്കാരനും നഗരസഭാ കൗണ്‍സിലറുമായ വ്യക്തിക്കടക്കം പതിനഞ്ചോളം പേര്‍ക്ക് കോവിഡ്.നീലേശ്വരം നഗരസഭയില്‍ കര്‍ശന നിയന്ത്രണം.വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ 8 മുതല്‍ വൈകിട്ട് 6 മണി വരെ മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ.ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞ ദിവസം സ്രവ പരിശോധന നടത്തിയവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് അടിയന്തിര നഗരസഭാ യോഗം വിളിച്ചുചേര്‍ത്താണ് തീരുമാനം. ജില്ലാ ബാങ്ക് സായാഹ്നശാഖ താല്‍ക്കാലികമായി അടിച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ കൗണ്‍സിലറുടെ മകനും കോവിഡ് പോസിറ്റീവായിരുന്നു.
നീലേശ്വരം നഗരസഭാ പരിധിയില്‍ കോവിഡ് -19 സമ്പര്‍ക്ക വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ നീലേശ്വരം നഗരസഭാ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഇന്ന് നഗരസഭാ അനക്സ്ഹാളില്‍ ചേര്‍ന്ന ജാഗ്രതപരിപാലന സമിതി യോഗം തീരുമാനിച്ചു . നീലേശ്വരം നഗരസഭയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും രാവിലെ 8 മണിമുതല്‍ വൈകുന്നേരം 6 മണി മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂവെന്നും എന്ന് തീരുമാനിച്ചു . ഈ നിയന്ത്രണം അടുത്ത ശനിയാഴ്ച്ച വരെ കര്‍ശനമായി നിലനില്‍ക്കും . അതോടൊപ്പം ഞായറാഴ്ച്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പിലാക്കുവാനും തീരുമാനിച്ചു . വഴിയോരങ്ങളില്‍ പച്ചക്കറി , പഴവര്‍ഗ്ഗങ്ങള്‍ , മത്സ്യം എന്നിവ അനധികൃതമായി വില്‍പ്പന നടത്തുന്നത് ചൊവ്വാഴ്ച മുതല്‍ നിരോധിക്കുവാനും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുവാനും തീരുമാനിച്ചു .
ഹോട്ടലുകള്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കാവുന്നതും വൈകീട്ട് 6 മണിക്ക് പാര്‍സലുകള്‍ മാത്രം നല്‍കേണ്ടതുമാണ് . കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുന്നതോടൊപ്പം ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും തീരുമാനിച്ചു .
നിശ്ചയിക്കപ്പെടുന്ന കണ്ടയ്മെന്റ് സോണുകളില്‍ താമസ്സിക്കുന്ന ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും , 10 വയസ്സിന് താഴെയുള്ള കുട്ടികളും 65 വയസ്സിന് മുകളില്‍ ഉള്ള ആളുകളും അനാവശ്യയാത്രകള്‍ കര്‍ശനമായും ഒഴിവാക്കേണ്ടതാണ് . കോവിഡ് സമ്പര്‍ക്ക വ്യാപനത്തിന് ഇടയാക്കുന്ന ആരോഗ്യ സുരക്ഷ വീഴ്ചകള്‍ കാണിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം പോലീസ് നടപടികള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു .
അനക്സസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു . വൈസ് ചെയര്‍പേഴ്സണ്‍ വി.ഗൗരി , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി , കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍ , പി.കെ.രതീഷ് , എ.വി.സുരേന്ദ്രന്‍ , പി.മനോഹരന്‍ , പി.ഭാര്‍ഗ്ഗവി , നീലേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്‍.മനോജ് , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ബാലകൃഷ്ണന്‍ , പി.വിജയകുമാര്‍ , ഇബ്രാഹിം പറമ്പത്ത് , പി.മോഹനന്‍ , താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ : ജമാല്‍ അഹമ്മദ് , നഗരസഭാ സെക്രട്ടറി സി.കെ.ശിവജി , താലൂക്ക് ആശുപത്രി എച്ച്.ഐ.കെ.ശശീധരന്‍ , ജെ.എച്ച്.ഐ പി.പി.സ്മിത , വ്യാപാരി സംഘടനാ പ്രതിനിധികളായ കെ.വി.സുരേഷ്‌കുമാര്‍ , കെ.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!