കോവിഡ് വ്യാപനം കാസര്‍കോഡ് അതീവ ജാഗ്രത വേണം: മന്ത്രി കെ.കെ ശൈലജ ടീച്ചർ.
കാസര്‍കോട്: കോവിഡിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിലും ലോകത്തിനു മാതൃകയായ കാസര്‍കോട് ജില്ല മൂന്നാംഘട്ടത്തില്‍ മരണസംഖ്യ കുറയ്‌ക്കുന്നതിലും രോഗവ്യാപനം നിയന്ത്രിക്കുന്നതിനും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ.കെ.ശൈലജ അഭ്യര്‍ത്ഥിച്ചു.അണങ്കൂരില്‍ വനിതാ ശിശുക്ഷേമ വകുപ്പ് ആരംഭിക്കുന്ന വണ്‍സ്‌സ്റ്റോപ്പ് സെന്ററിന്റെ ശിലാസ്ഥാപനവും കിനാനൂര്‍ കരിന്തളം പഞ്ചായത്തിനു നിര്‍മ്മിച്ച നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിന്റെ ഉദ്‌ഘാടനവും ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.