KSDLIVENEWS

Real news for everyone

ഓണക്കാലം: നിയന്ത്രണങ്ങളുമായി കാഞ്ഞങ്ങാട് നഗരസഭ

SHARE THIS ON

കാഞ്ഞങ്ങാട്: ഓണക്കാലത്തെ തിരക്ക്‌ കണക്കിലെടുത്ത് വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാഞ്ഞങ്ങാട് നഗരസഭ തീരുമാനിച്ചു. അനധികൃത വഴിയോരക്കച്ചവടം പൂർണമായും നിരോധിച്ചു.

നഗരസഭയുടെ തിരിച്ചറിയൽ കാർഡുള്ള വഴിയോരക്കച്ചവടക്കാർക്ക്‌ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി കച്ചവടം നടത്താം. രണ്ടോ മൂന്നോ ദിവസം പൂവിൽപ്പന അനുവദിക്കും. അതു തന്നെ ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ മാത്രമായിരിക്കും. പോലീസും നഗരസഭാ ഉദ്യോഗസ്ഥരും ഇനിയുള്ള ദിവസങ്ങളിൽ പരിശോധന നടത്തും. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി സഹകരിക്കണം. നോർത്ത് കോട്ടച്ചേരി മുതൽ പുതിയകോട്ട വരെ റോഡിനിരുവശവും വാഹന പാർക്കിങ് നിരോധിച്ചു.


നിരോധനം ലംഘിച്ച് വാഹനം പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പും പോലീസും നിയമനടപടി സ്വീകരിക്കും. നഗരത്തിലെ സർവീസ് റോഡിലൂടെ ട്രാഫിക് നിയമം തെറ്റിച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കും. വ്യാപാരസ്ഥാപനങ്ങളിൽ സാനിെറ്റെസറും മാസ്കും നിർബന്ധമായി കരുതണം. വ്യാപാരസ്ഥാപനങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് കച്ചവടസാഹചര്യമൊരുക്കണം.

പോലീസും നഗരസഭയും നൽകുന്ന മുന്നറിയിപ്പനുസരിച്ച് പ്രവർത്തിക്കണം. ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നു. ജീവനക്കാർ ഗ്ലൗസും മാസ്കും ധരിക്കുക.


ഹോട്ടലുകളിൽനിന്ന് ഹോം െഡലിവറി/പാർസൽ മാത്രം നൽകുക. ഓട്ടോ-ടാക്സികൾ ട്രാഫിക് നിയമമനുസരിച്ച് മാത്രം സർവീസ് നടത്തുക.

വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും തൊഴിലെടുക്കുന്നവർ നിർബന്ധമായും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിൻ സ്വീകരിച്ച സാക്ഷ്യപത്രമോ കൈവശം വെക്കുക. അനധികൃത വഴിയോരക്കച്ചവടം നിരോധിച്ചുപൂവിൽപ്പന രണ്ടോ മൂന്നോ ദിവസം പാർക്കിങ്‌ നിരോധനവും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!