KSDLIVENEWS

Real news for everyone

വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി നൽകി SSF മൊഗ്രാൽ പുത്തൂർ സെക്ടർ സാഹിത്യോത്സവിന് പ്രൗഢ സമാപ്തി

SHARE THIS ON

മൊഗ്രാൽ പുത്തൂർ : ഇരുപത്തി എട്ടാമത് എസ്.എസ്.എഫ് മൊഗ്രാൽ പുത്തൂർ സെക്ടർ സാഹിത്യോത്സവത്തിന് പ്രൗഢ സമാപ്തി.ഓൺലൈൻ കാലത്ത് വിദ്യാർത്ഥികൾക്ക് പുതിയ ഒരു ചരിത്രം കൂടി സമ്മാനിചു കൊണ്ടാണ് സാഹിത്യോത്സവത്തിന് സമാപ്തി കുറിച്ചത്.ഏഴ് യൂണിറ്റുകളിൽ നിന്ന് ആറ് വിഭാഗങ്ങളിലായി എൺപതിൽപരം മത്സരങ്ങൾ നൂറിൽപരം പ്രതിഭകൾ മാറ്റുരക്കി. കലാമത്സരങ്ങളിൽ കുന്നിൽ,മൊഗർ യൂണിറ്റുകൾ കിരീടം കരസ്ഥമാക്കി.ബള്ളൂർ,കോട്ടക്കുന്ന് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഷഹനാസ് കുന്നിൽ കലാപ്രതിഭയും ആശിർ അബ്ബാസ് ബള്ളൂർ സർഗ്ഗ പ്രതിഭയുമായി.

രാത്രി നടന്ന സമാപന സംഗമത്തിൽ സ്വാഗത സംഗം സെക്രെട്ടറി സാബിത് കോട്ടക്കുന്ന് സ്വാഗതം പറഞ്ഞു.സയ്യിദ് എസ്‌ കെ കുഞ്ഞിക്കോയ തങ്ങൾ പ്രാർത്ഥന നടത്തി.സാജിദ് സഖാഫി മൊഗറിന്റെ അധ്യക്ഷതയിൽ മർകസുൽ മൈമൻ ജനറൽ സെക്രെട്ടറി സഈദ് സഅദി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു.എസ്.എസ്‌.എഫ് കാസറഗോഡ് ജില്ല സെക്രെട്ടറി കരീം ജൗഹരി ഗാളീമുഖം അനുമോദന പ്രഭാഷണം നടത്തി.ഡിവിഷൻ സെക്രെട്ടറി റഷാദ് പന്നിപ്പാറ വിജയികളെ പ്രഖ്യപിചു.മൊഗ്രാൽ പുത്തൂർ സെക്ടർ ജനറൽ സെക്രെട്ടറി ജവാദ് മൊഗ്രാൽ പുത്തൂർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!