ഉടക്കിയാലും അനുനയപ്പെടുന്ന രീതിമാറ്റി ഗവര്ണര്; പ്രിയ വര്ഗീസ് വിഷയത്തില് ഇനി നിയമപോരാട്ടം

തിരുവനന്തപുരം: പല വിഷയങ്ങളിലും സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ നിലപാടെടുക്കുകയും ഒടുവിൽ അനുനയപ്പെടുകയും ചെയ്യുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതാദ്യമായാണ് ഒരു വിഷയത്തിൽ കടുത്ത നടപടി സ്വീകരിക്കുന്നത്. കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ മുൻ എം.പിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് നിയമനം നൽകാനുള്ള റാങ്ക് പട്ടിക ഗവർണർ സ്റ്റേ ചെയ്തു.null
തനിക്ക് കിട്ടിയ പരാതി ഗവർണർ ഗൗരവമായി പരിഗണിക്കുകയും നടപടി ആലോചിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ റാങ്ക് പട്ടികയുമായി മുന്നോട്ട് പോകുമെന്ന പ്രസ്താവന നടത്തിയതും ഒപ്പം സംസ്ഥാന സർക്കാർ വി.സി നിയമനത്തിൽ ഗവർണറുടെ അധികാര പരിധി വെട്ടിക്കുറയ്ക്കാൻ നീക്കം സജീവമാക്കിയതുമാണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. ഇതാണ് റാങ്ക് പട്ടിക സ്റ്റേ ചെയ്യുന്നതിലേക്ക് എത്തിച്ചത്.
സർക്കാരിനെ സ്ഥിരമായി പ്രതിസന്ധിയിലാക്കുന്നതാണ് ഗവർണറുടെ അധികാര പരിധി വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന് പിന്നിൽ. എന്നാൽ ഏത് ബില്ലും നിയമമാകണമെങ്കിൽ താൻ ഒപ്പിടണമെന്ന പ്രസ്താവനയിലൂടെ സർക്കാരിന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു ഗവർണറും. പ്രിയ വർഗീസിനെ നിയമിക്കാനൊരുങ്ങുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയപ്പോഴാണ് സ്റ്റേ ഉത്തരവ് ഗവർണർ പുറപ്പെടുവിച്ചത്.null
പ്രിയ വർഗീസ് ഉൾപ്പെടുന്ന റാങ്ക് പട്ടിക ചട്ടങ്ങൾ മറികടന്നാണെന്ന ആരോപണം സജീവമായതോടെയാണ് ഗവർണർ വിഷയത്തിൽ ഇടപെട്ടത്. സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി ലഭിച്ചതോടെ ഗവർണർ കണ്ണൂർ വി.സിയോട് വിശദീകരണം തേടുകയും ചെയ്തു.അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനായുള്ള അഭിമുഖത്തിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പ്രിയ വർഗീസിനാണ് ഒന്നാം റാങ്ക് നൽകിയത്. ഇതു ചൊദ്യം ചെയ്തുകൊണ്ടാണ് പരാതി. വിശദീകരണം ലഭിച്ച ശേഷം നിയമോപദേശം തേടുകയായിരുന്നു ഗവർണർ.
എന്നാൽ പ്രിയക്ക് യുജിസി നിഷ്കർഷിക്കുന്ന അധ്യാപന പരിചയമില്ലെന്നാണ് പ്രധാനമായും പരാതിക്കാർ ഉന്നയിച്ചിരിക്കുന്നത്. ഇതിലാണ് ഗവർണർ കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനിൽ നിന്ന് വിശദീകരണം തേടിയത്. റാങ്ക് ലിസ്റ്റ് വിഷയത്തിൽ ഒരു സ്വതന്ത്ര അന്വേഷണത്തിന് കൂടി ഗവർണർ സാധ്യത തേടിയേക്കുമെന്നായിരുന്നു റിപ്പോർട്ട്. മുൻ വി.സിമാരോ അല്ലെങ്കിൽ മുൻ ചീഫ് സെക്രട്ടറിമാരെയോ ചുമതലപ്പെടുത്തി നിയമനത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നതിന്റെ സാധ്യത ഗവർണർ തേടിയേക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്.https://6559d4e683da2fc296fda8dead754815.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0
വിവരാവകാശ നിയമപ്രകാരം ലഭിച്ച നിർണായക രേഖകളിലാണ് നിയമനത്തിലെ ക്രമക്കേട് വ്യക്തമാകുന്നത്. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്ത ആറുപേരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള റിസർച്ച് സ്കോർ ഏറ്റവും കുറവ് പ്രിയ വർഗീസിനാണ്. ഏറ്റവും കൂടുതൽ പോയന്റുള്ളത് ജോസഫ് സ്കറിയ എന്നയാൾക്കാണ്, 651 പോയന്റ്. എന്നാൽ പ്രിയ വർഗീസിനുള്ളത് 156 പോയന്റ് മാത്രമാണെന്നും രേഖകളിൽ പറയുന്നു. ഏറ്റവും കുറവ് അധ്യാപന പരിചയവും പ്രിയ വർഗീസിനാണ്.
ഇതിനുശേഷം നടന്ന അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക് പ്രിയയ്ക്കാണ് ലഭിച്ചത്. 32 മാർക്ക്. റിസർച്ച് സ്കോറിൽ ഏറ്റവും മുന്നിലുള്ള ജോസഫ് സ്കറിയയ്ക്ക് നൽകിയത് 30 മാർക്കും. പ്രിയയെക്കാൾ ഉയർന്ന റിസർച്ച് സ്കോറുള്ള മറ്റുള്ളവർക്കും അഭിമുഖത്തിൽ കുറവ് മാർക്കാണ് നൽകിയതെന്നാണ് വ്യക്തമാകുന്നത്.
കണ്ണൂർ വിസിയുടെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് മാനദണ്ഡം മറികടന്ന് നിയമനം നൽകിയത്. ഇതുസംബന്ധിച്ച വിവരാവകാശ രേഖകൾ സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് സമർപ്പിച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾക്ക് കൂടുതൽ ബലം നൽകുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
പ്രിയ വർഗീസിന്റെ നിയമനത്തിന് മുന്നോടിയായ പുറപ്പെടുവിച്ച റാങ്ക് പട്ടികയിൽ ക്രക്കേടുണ്ടെന്ന് പ്രഥമദൃഷ്ടിയിൽ വ്യക്തമായിരുന്നുവെങ്കിലും അന്വേഷണം നടത്താനും നടപടിക്ക് മുൻപ് രണ്ടോ മൂന്നോ നിയമോപദേശം തേടാനും ഗവർണർ തീരുമാനിച്ചിരുന്നു. വിസിയുടെ പ്രതികരണവും സർക്കാരിന്റെ പുതിയ ബിൽ കൊണ്ടുവരാനുള്ള നീക്കത്തോടും രൂക്ഷമായാണ് ഗവർണർ പ്രതികരിച്ചത്. തനിക്ക് ചാൻസലറുടെ അധികാരമുള്ളിടത്തോളം കാലം സ്വജനപക്ഷവാദം അനുവദിക്കില്ലെന്നാണ് ഗവർണർ സ്റ്റേ നടപടിക്ക് മുൻപ് പ്രതികരിച്ചത്.
.jpg?w=496&q=0.8)
അതേസമയം ഗവർണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് തയ്യാറെടുക്കുന്നതെന്ന് വിസി ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി. വ്യാഴാഴ്ച അവധി ആയതിനാൻ മറ്റന്നാൾ തീരുമാനമെടുക്കുമെന്നും കോടതിയെ സമീപിക്കുമെന്നും വി.സി. മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ സർവകലാശാല നിയമത്തിലെ ചട്ടം 7(3) വായിച്ചാണ് വി.സിയുടെ പ്രതികരണം. നിയമപോരാട്ടത്തിന്റെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നതെന്ന സൂചനയാണ് ഇപ്പോഴുള്ളത്.
സർവ്വകലാശാലാ നിയമം വകുപ്പ് 7 (3)പ്രകാരമാണ് ഗവർണർ നിയമനത്തിൽ ഇടപെടൽ നടത്തിയത് എന്നാണ് വിശദീകരണം. വി.സിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നാണ് ഇപ്പോൾ കണ്ണൂർ സർവകലാശാല വൈസ് ചാൻസ്ലർ വ്യക്തമാക്കിയത്.ചട്ടങ്ങൾ മറികടന്ന് പ്രിയ വർഗീസിന്റെ നിയമനം എന്ന വിമർശനങ്ങൾ വ്യാപകമായി ഉയർന്നിരുന്നതിന് പിന്നാലെയായിരുന്നു ഗവർണറുടെ ഇടപെടൽ.

