യുവാക്കളില്‍ തീവ്രവാദചിന്ത പ്രചരിക്കുന്നെന്ന സി.പി.ഐ.എം പരാമര്‍ശം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ്

യുവാക്കളില്‍ തീവ്രവാദചിന്ത പ്രചരിക്കുന്നെന്ന സി.പി.ഐ.എം പരാമര്‍ശം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന്. കോളേജ് വിദ്യാര്‍ത്ഥികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നെന്ന പരാമര്‍ശം നിസാരമായി കാണരുത്. എന്തെങ്കിലും ഡേറ്റ ഉണ്ടെങ്കില്‍ സി.പി.ഐ.എം പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായാണ് സിപിഎമ്മിന്റെ പരാമര്‍ശം. യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും ക്ഷേത്ര വിശ്വാസികളെ ബി ജെ പിയുടെ പിന്നില്‍ അണി നിരത്താന്‍ ശ്രമം നടക്കുന്നുവെന്നും സി പി എം. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാര്‍ട്ടി നല്കിയ കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയമായ ആശയങ്ങള്‍ക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെന്നും കുറിപ്പിലുണ്ട്. അടുത്തകാലത്തായി കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവത്തില്‍ കാണണം. മുസ്ലീംകള്‍ക്കെതിരെ ക്രിസ്ത്യന്‍ ജനവിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
താലിബാന് പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണെന്നും കുറിപ്പില്‍ പരാമര്‍ശിക്കുന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപി രാഷ്ട്രീയശക്തി നേടുന്നത് തടയണമെന്ന നിര്‍ദേശവും സിപിഎം നല്കുന്നു
ക്ഷേത്രവിശ്വാസികളെ വര്‍ഗീയവാദികളുടെ പിന്നില്‍ അണിനിരത്തുന്ന രീതി ഇല്ലാതാക്കാന്‍ ആരാധനാലയങ്ങള്‍ ഇടപെടണം. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണം. വിശ്വാസികളെ വര്‍ഗീയവാദികളുടെ കയ്യിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും കുറിപ്പില്‍ നിര്‍ദേശം നല്കുന്നു.