ഖത്തറില്‍ 194 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 207 പേർക്ക് കോവിഡ് മുക്തി

ദോഹ : ഖത്തറിൽ 194 പേർക്ക് കൂടി കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു . 207 പേർ കോവിഡ് മുക്തരായി . വിദേശങ്ങളിൽ നിന്നെത്തിയ 40 പേരുൾപ്പെടെയാണ് 194 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് . 2,770 പേരാണ് നിലവിൽ ചികിത്സയിലുള്ളത് . 40 പേർ തീവ്ര പരിചരണ് വിഭാഗത്തിലാണ് . സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 1,33,217 ആയി . പരിശോധനയ്ക്ക് വിധേയമായതോടെ കോവിഡ് പരിശോധിച്ചവരുടെ ആകെ എണ്ണം 10,58,418 ആയി . ഇവരിൽ 1,36,222 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത് . ആകെ മരണം 235 .

