KSDLIVENEWS

Real news for everyone

മെസ്സിയുടെ ലോങ് റേഞ്ചര്‍ തടുത്തിട്ട് ആലിസണ്‍; ബ്രസീലിനെതിരേ അര്‍ജന്റീനയ്ക്ക് സമനില

SHARE THIS ON

സാൻ യുവാൻ: ബുധനാഴ്ച പുലർച്ചെ നടന്ന ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരേ സമനില വഴങ്ങിയെങ്കിലും അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ചിലി ഇക്വഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റതോടെയാണ് അർജന്റീന ഔദ്യോഗികമായി ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്.

ഇരു ടീമും കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന മത്സരത്തിൽ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ മെസ്സിയുടെ ഒരു ലോങ് റേഞ്ചർ ബ്രസീൽ ഗോളി ആലിസൺ തടുത്തിട്ടത് മത്സരഫലത്തിൽ നിർണായകമായി. 61-ാം മിനിറ്റിൽ ഫ്രെഡിന്റെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങിയത് ബ്രസീലിനും തിരിച്ചടിയായി.


മത്സരത്തിന്റെ 35-ാം മിനിറ്റിൽ അർജന്റീന താരം നിക്കോളാസ് ഓട്ടമെൻഡിയുടെ കൈമുട്ട് ഇടിച്ച് ബ്രസീൽ താരം റാഫിഞ്ഞ്യയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.

ബ്രസീൽ ഒക്ടോബറിൽ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു.


ഗ്രൂപ്പിൽ 13 മത്സരങ്ങളിൽ നിന്ന് 35 പോയന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 29 പോയന്റുമായി അർജന്റീന രണ്ടാമതുണ്ട്. ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ മുന്നിലെത്തുന്ന ആദ്യ നാലു ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. അഞ്ചാമത്തെ ടീമിന് പ്ലേഓഫ് കളിക്കേണ്ടതായി വരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!