ഭൂമി തരംമാറ്റത്തിന് വില്ലേജ്തല അദാലത്ത്

ഭൂമി തരംമാറ്റ അപേക്ഷകൾ കെട്ടിക്കിടക്കുന്നതിന് പരിഹാരം കാണാൻ വില്ലേജ്തല അദാലത്ത് നടത്താൻ ലാൻഡ് റവന്യു കമ്മീഷണറുടെ നിർദേശം. ആർഡിഒമാർക്കാണ് നിർദേശം നൽകിയത്. ഭൂമി തരം മാറ്റലിനായി സ്വകാര്യ ഏജൻസികൾ പ്രവർത്തിക്കുന്നുവെന്ന മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി. അദാലത്തിലൂടെ അപേക്ഷകൾവേഗത്തിൽ തീർപ്പാക്കണമെന്നും ആർ ഡി ഒ ഓഫീസുകളിലെ അപേക്ഷകൾക്കായി പ്രത്യേക രജിസ്റ്ററുകൾ സൂക്ഷിക്കണമെന്നും കമ്മീഷ്ണർ നിർദേശിച്ചു. ജില്ലാ തല കമ്മിറ്റികൾ എല്ലാ മാസവും യോഗം ചേർന്ന് പുരോഗതി വിലയിരുത്തണണെന്നും നിർദേശമുണ്ട

