തിരുവനന്തപുരം കോർപറേനിൽ സമരം നടത്തിയ ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്തുനീക്കി

തിരുവനന്തപുരം: കോർപറേഷനിൽ രാപ്പകൽ സമരം നടത്തിയ ബിജെപി കൗൺസിലർമാരെ രാത്രി വൈകി അറസ്റ്റ് ചെയ്ത് നീക്കി. കൗൺസിൽ ഹാളിൽ സമരം നടത്തുകയായിരുന്ന കൗൺസിലർമാരെയാണ് അറസ്റ്റ് ചെയ്തത്. എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബിജെപി നടത്തിവന്ന 24 മണിക്കൂർ ഉപവാസ സമരത്തിനിടെയായിരുന്നു നടപടി. ഡി ആർ അനിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ ആണ് ബിജെപിയുടെ നീക്കം. പൊലീസിൽ പരാതി നൽകാനും ബിജെപി ആലോചിക്കുന്നുണ്ട്.

