കൊട്ടാരക്കരയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കൊട്ടാരക്കര: നടുവത്തൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. എഴുകോണ്‍ സ്വദേശി ഐശ്വര്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ഭര്‍ത്താവ് അഖില്‍ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐശ്വര്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ദമ്പതിമാര്‍ കുറച്ചുനാളായി അകന്ന് കഴിയുകയായിരുന്നു.
അഖിൽ രാജിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്

