KSDLIVENEWS

Real news for everyone

എസ് ജെ എം ‘നൂറുൽ ഉലമ മെഗാക്വിസ് ‘; ജില്ലാ മത്സരം നാളെ സഅദിയ്യയിൽ

SHARE THIS ON

കാസറഗോഡ് : ഒരു പുരുഷായുസ്സ് മുഴുവൻ വിജ്ഞാന പ്രസാരണത്തിനും സാമൂഹ്യ, സാംസ്‌കാരിക സേവനത്തിനും സമർപ്പിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനും സഅദിയ്യയുടെ ജീവനാഡിയുമായിരുന്ന നൂറുൽ ഉലമ എം എ ഉസ്താദിൻ്റെ ജീവിത ചരിത്രം വിഷയമാക്കി മദ്രസ വിദ്യാർത്ഥികളിൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ മദ്റസ ,റെയ്ഞ്ച് തല മത്സരങ്ങൾ പൂർത്തിയായി.
റെയ്ഞ്ചുകളിൽ ഒന്നാം സ്ഥാനം നേടിയ ടീമുകൾക്കുള്ള
ജില്ലാ തല മത്സരം നാളെ ദേളി ജാമിഅഃ സഅദിയ്യ:യിൽ നടക്കും.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമിന് യഥാക്രമം മൂവായിരം ,രണ്ടായിരം ആയിരം രൂപ ക്യാഷ് അവാർഡും നൂറുൽ ഉലമാ മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗവും സഅദിയ്യ പ്രിൻസിപ്പളുമായ മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാർ, ഹുസൈൻ സഅദി കെ സി റോഡ് ,പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ജമാലുദ്ദീൻ സഖാഫി, ഇല്യാസ് കൊറ്റുമ്പ, അഷ്‌റഫ്‌ സഅദി ആരിക്കാടി,അഹ്മദ് ശെറിൻ ഉദുമ, അബ്ദുല്ല മുസ്‌ലിയാർ പരപ്പ, അബ്ദുറസാഖ് സഖാഫി കോട്ടകുന്ന്
മുഹമ്മദ് അമാനി ,ഉസ്മാൻ റസാ സഅദി സംബന്ധിക്കും’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!