KSDLIVENEWS

Real news for everyone

നഴ്സിംഗ് വിദ്യാർത്ഥികൾക്ക് അശ്ലീല വീഡിയോ കാണിച്ചതായി പരാതി, ഡോക്ടർക്കെതിരെ കേസെടുത്തു

SHARE THIS ON

കാഞ്ഞങ്ങാട്‌; നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനികളോട്‌ അശ്ലീലഭാ

ഷയില്‍ സംസാരിക്കുകയുംഅശ്ലീല വീഡിയോ കാണിച്ചു

കൊടുക്കുകയും ചെയ്ത ജില്ലാ ആശുപ്രതിയിലെ ശിശുരോഗവിദഗ്ധനെതിരെ ഹോസ്ദൂര്‍ഗ്‌ പോലീസ്‌ നാല കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.



ശിശുരോഗവിദഗ്ധന്‍ ഡോ.അഭിലാഷിനെതിരെയാണ്‌ നാല്‍ നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ ജാമ്യ മില്ലാ വകുപ്പുപ്രകാരം പോലീസ്‌ കേസെടുത്തത്‌. ആശുപ്രതിയില്‍ ഡ്യൂട്ടിക്കിടെ ഒപിയിലെ പരിശോധനക്കിടയിലാണ്‌ ഡോക്ടര്‍ ലൈംഗീകചുവയോടുകൂടി സംസാരിച്ചതെന്ന്‌ മുന്ന്‌ വനിതാനഴ്സുമാര്‍ പോലീസില്‍ നല്‍കിയപരാതിയില്‍ പറയുന്നു.മറ്റൊരു നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനിയെ ഡോക്ടര്‍ മൊബൈല്‍ഫോണിലൂടെ അശ്ലീലവീഡിയോ ദൃശ്യങ്ങള്‍ കാണിക്കുകയായിരുന്നുവെന്നാണ്‌ പരാതി. വിദ്യാര്‍ത്ഥിനികളാണ്‌ ഇതുസംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയത്‌. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍

പലതവണകളിലായാണ്‌ പെണ്‍കുട്ടികളോട്‌ അശ്ലീലചുവയോടുകുടി സംസാരിക്കുകയും മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു കൊടുക്കുകയും ചെയ്തത്‌.ഇതിന്‌ മുമ്പും ഇയാള്‍ ഇതേ

പോലെ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനികളോട്‌ ലൈംഗീക അതിക്രമം കാണിച്ചതായും പരാതിയുണ്ട്‌. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഭയന്ന്‌ ഇക്കാര്യം പരാതിപ്പെടാന്‍ തയ്യാറായിരുന്ന

കഴിഞ്ഞ ബാച്ചിലുണ്ടായിരുന്ന നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്കും സമാനരീതിയില്‍ ഡോക്ടറില്‍ നിന്നും ദുരനുഭവം ഉണ്ടായിരുന്നുവത്രെ. കേസെടുത്തതറിഞ്ഞതോടെ
ഡോക്ടര്‍ ഒളിവില്‍പോയതായാണ്‌ സുചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!