KSDLIVENEWS

Real news for everyone

ബി.ജെ. പി അധികാരത്തിലെത്തിയാലും യോഗി തിരിച്ചുവരില്ല; കേരളത്തില്‍ പുസ്തകം പ്രകാശനം ചെയ്ത് ഡോ.കഫീല്‍ഖാന്‍

SHARE THIS ON

ഉത്തര്‍പ്രദേശില്‍ ബി.ജെ. പി അധികാരത്തിലെത്തിയാലും യോഗി ആദിത്യനാഥ് തിരിച്ചുവരില്ലെന്ന് ഡോ.കഫീല്‍ഖാന്‍. സുരക്ഷിതമായ സീറ്റ് തേടുകയാണ് യോഗിയെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. കോഴിക്കോട് നടന്ന ‘ഡോ. കഫീല്‍ഖാന്‍റെ ദി ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി’എന്ന പുസ്തകത്തിന്‍റെ പ്രകാശന വേദിയില്‍ സംസാരിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച കുട്ടികളുടെയും കുടുംബത്തിന്‍റെയും അവസ്ഥ തുറന്ന് കാണിക്കുന്നതാണ് കഫീല്‍ഖാന്‍റെ ദി ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി എന്ന പുസ്തകം. സത്യം തുറന്ന് കിട്ടിയതിന്‍റെ പേരില്‍ ജയിലില്‍ അനുഭവിക്കേണ്ടി വന്ന പീഡനവും കഫീല്‍ ഖാന്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഹൈക്കോടതിയും സുപ്രീംകോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും ഇപ്പോഴും തന്നെ ജോലിയില്‍ തിരിച്ചെടുത്തിട്ടില്ലെന്ന് കഫീല്‍ഖാന്‍ പറഞ്ഞു.

ഈ പുസ്തകം എന്‍്റെ കാര്യം മാത്രമല്ല പറയുന്നത്, 63 കുടുംബങ്ങളുടെതാണ്. നീതി കാത്തിരിക്കുന്ന കുടുംബങ്ങളുടെ അവസ്ഥയാണ്. അദ്ദേഹം പറഞ്ഞു. പുസ്തകം മലയാളത്തിലുള്‍പടെ മറ്റ് ഭാഷകളിലും വൈകാതെ പുറത്തിറങ്ങുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

എം.കെ. രാഘവന്‍ എം. പി, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാനപ്രസിഡന്‍റ് നഹാസ് മാള അധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!