രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും ധനുഷും വേര്‍പിരിയുന്നു, അവസാനിക്കുന്നത് 18 വര്‍ഷത്തെ ദാമ്ബത്യബന്ധം

ചെന്നൈ: തമിഴ് താരദമ്ബതികളായ ഐശ്യര്യ രജനീകാന്തും ധനുഷും ബന്ധം വേര്‍പ്പെടുത്തുന്നു. സമൂഹമാദ്ധ്യ മങ്ങളിലൂടെയാണ് ഇരുവരും തങ്ങളുടെ തീരുമാനം ലോകത്തെ അറിയിച്ചത്.
സുഹൃത്തുക്കളായി തുടങ്ങിയ ബന്ധം ദമ്ബതികളായും മാതാപിതാക്കളായും പരസ്പരം മനസിലാക്കുന്നവരായും തുടര്‍ന്നെന്നും എന്നാല്‍ ജീവിതത്തില്‍ തങ്ങളുടെ വഴികള്‍ ഇന്ന് രണ്ടായി പിരിയുകയാണെന്ന് ഇരുവരും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകളില്‍ പറയുന്നു. തങ്ങളുടെ തീരുമാനത്തെ മാനിക്കണമെന്നും തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്നുമുള്ള അഭ്യര്‍ത്ഥനയോടെയാണ് ഇരുവരുടേയും കുറിപ്പുകള്‍ അവസാനിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍താരമായ രജനീകാന്തിന്റെ മകളായ ഐശ്വര്യയും നടന് ധനുഷുമായുള്ള വിവാഹം 2004ലാണ് നടന്നത്. നീണ്ട 18 വര്‍ഷത്തെ ദാമ്ബത്യജീവിതത്തില്‍ ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്.

