ജിബിജി നിക്ഷേപ തട്ടിപ്പ്; ആഡംബര ജീവിതം, ജനങ്ങളുടെ വിശ്വാസം നേടി തട്ടിപ്പ്; ‘വ്യാജ ഇമേജി’ൽ കെട്ടിപ്പടുത്ത ബിസിനസ്

“ആരംഭിക്കുമെന്നായിരുന്നു ഇദ്ദേഹം പ്രഖ്യാപിച്ചത്. പലരിൽ നിന്ന് പണം സ്വരൂപിച്ച് സിനിമ നിർമിക്കുകയും ലാഭം കൊണ്ട് പാവപ്പെട്ട കൂട്ടികൾക്ക് വീടു നിർമിച്ചു നൽകുമെന്നും വാഗ്ദാനം ഉണ്ടായി. ഇതിനിടെ കേസ് വന്നതോടെ താൻ ഈ സിനിമയിൽ നിന്ന് പിൻവാങ്ങിയതായി സംവിധായകൻ പറയുന്നു. ‘ജാതി, മത,വർണ ഭേദമില്ലാതെ പ്രകൃതിയെ സ്നേഹിക്കുന്ന വ്യക്തി, നല്ല ആരോഗ്യത്തിലൂടെ നല്ല സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള ശ്രമം. എല്ലാവരുടെയും സന്തോഷവും ക്ഷേമവുമാണ് ലക്ഷ്യം.’ തുടങ്ങി വലിയ രീതിയിലുള്ള വിശേഷണങ്ങളാണ് വിനോദ്കുമാർ തനിക്കു സ്വയം നൽകിയിരുന്നത്.
ജിബിജിയുടെ വളർച്ചയിൽ ഞെട്ടിയത് സഹകരണ ബാങ്കുകളും
കാസർകോട് ∙ സിപിഎം നേതൃത്വം നൽകുന്ന ഒട്ടേറെ സഹകരണ സംഘങ്ങളും ബാങ്കുകളും പ്രവർത്തിക്കുന്ന പഞ്ചായത്തുകളാണ് ജില്ലയിലെ കുറ്റിക്കോൽ, ബേഡകം എന്നിവ. ഇവിടെ ജിബിജിയുടെ പെട്ടെന്നുള്ള വളർച്ച കണ്ട് സഹകരണ ബാങ്കുകളെല്ലാം എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്നു. നിക്ഷേപിച്ച തുകയുടെ 80 ശതമാനവും ലാഭമായി നൽകുമെന്നും 10 മാസം കൊണ്ട് മുതലടക്കം തിരികെ ലഭിക്കുമെന്നുമുള്ള വാഗ്ദാനത്തിലൂടെ നാട്ടുകാരുടെ പണമെല്ലാം ജിബിജിയുടെ കൈകളിലെത്തി. 500 നിക്ഷേപകരുണ്ടെന്നാണ് ജിബിജി അധികൃതർ പലയിടത്തും പറഞ്ഞത്.
5000ത്തിലേറെ ഉണ്ടെന്ന് നിക്ഷേപകർ പറയുന്നു. പലരും സഹകരണ ബാങ്കിലെ അക്കൗണ്ടിലുണ്ടായിരുന്ന പണം പിൻവലിച്ച് ജിബിജി കമ്പനിയിൽ നിക്ഷേപിച്ചു. ഇതോടെ സഹകരണ ബാങ്കുകളിൽ നിക്ഷേപം വലിയ രീതിയിൽ കുറഞ്ഞു. ഇതിന്റെ ഞെട്ടലിലായിരുന്നു മേഖലയിലെ സഹകരണ ബാങ്കുകൾ. ജിബിജിയുടെ തട്ടിപ്പിനിരയായവരിൽ ഏറെയും പാർട്ടി അനുഭാവികൾ തന്നെയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും കൃഷിയിൽ നിന്നും കിട്ടിയതും സ്ഥലം വിറ്റതുമായ പണം ജിബിജിയിൽ നിക്ഷേപിച്ച് നഷ്ടമായവരുണ്ട്.”

