KSDLIVENEWS

Real news for everyone

സഞ്ജു ചാംപ്യൻസ് ട്രോഫി കളിക്കില്ല, രാഹുലും പന്തും വിക്കറ്റ് കീപ്പർമാർ; മുഹമ്മദ് ഷമി തിരിച്ചെത്തി

SHARE THIS ON

മുംബൈ: ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇല്ല. ഋഷഭ് പന്താണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. കെ.എൽ. രാഹുലും ടീമിൽ വിക്കറ്റ് കീപ്പറായുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിൽ ശുഭ്മൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. പേസർ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. പേസർ ജസ്പ്രീത് ബുമ്രയും ടീമിലുണ്ട്.

ശനിയാഴ്ച രാവിലെ സിലക്ഷൻ കമ്മിറ്റി യോഗം ചേർന്നാണ് 15 അംഗ ടീം സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമയും സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ചേർന്നാണു ടീം പ്രഖ്യാപനം നടത്തിയത്. സിലക്ഷൻ കമ്മിറ്റി യോഗം നീണ്ടുപോയതോടെ 12.30ന് തീരുമാനിച്ചിരുന്ന വാർത്താ സമ്മേളനം മൂന്നു മണിയോടെയാണ് ആരംഭിച്ചത്.

വിജയ് ഹസാരെ ട്രോഫിയിൽ ഗംഭീര പ്രകടനം നടത്തിയ മലയാളി താരം കരുൺ നായരെയും ടീമിലേക്കു പരിഗണിച്ചില്ല.വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെ.എല്‍. രാഹുൽ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചാംപ്യൻസ് ട്രോഫി ടീമിലുണ്ട്. രോഹിത് ശർമയും ശുഭ്മന്‍ ഗില്ലുമായിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ചാംപ്യൻസ് ട്രോഫിയിലെ താരങ്ങൾക്കു പുറമേ ഹർഷിത് റാണയെയും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ) യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, വിരാട് കോലി, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!