കുമ്പഡാജ ചെറൂണിയിൽ സ്വലാത്ത് വാർഷികവും മത പ്രഭാഷണ പരമ്പരയും

കുമ്പഡാജ: കുമ്പഡാജ ചെറൂണിയിൽ ആഴ്ച തോറും നടത്തിവരുന്ന സ്വലാത്തിന്റെ 37 ആം വാർഷികം ഈ വരുന്ന ജനുവരി 26 മുതൽ 30 വരെ മൂഹിയുദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ അതിവിപുലമായ രീതിൽ കൊണ്ടാടുവാൻ സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ ഫൈസൽ പുതിയപുരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പ്രസ്തുത പരിപാടിയിൽ പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും പങ്കെടുക്കും..

