KSDLIVENEWS

Real news for everyone

തത്‌കാലം മത്സരിക്കാനില്ല, അത് വ്യക്തിപരമായ തീരുമാനം- കോടിയേരി

SHARE THIS ON

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ തത്കാലം മത്സരിക്കാനില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. അത്തരമൊരു ഉദ്ദേശ്യം ഇപ്പോഴില്ല. വ്യക്തിപരമായ തീരുമാനമാണിത്. ബാക്കി പാർട്ടി പറയും- അദ്ദേഹം പറയുന്നു. മത്സരിക്കാനില്ലെങ്കിലും സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് അണിയറപ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കുന്നവരിലൊരാൾ കോടതിയേരിയാണ്. തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം ‘മാതൃഭൂമി’ പ്രതിനിധി പി.പി. ശശീന്ദ്രനോട്സംസാരിക്കുന്നു.

? ഘടകകക്ഷികളുമായുള്ള ചർച്ചകൾ എവിടെയെത്തി? സി.പി.എമ്മിന്റെ സ്ഥാനാർഥികൾ എപ്പോഴാവും?

  • ഘടകകക്ഷികളുമായുള്ള ചർച്ചകൾ തുടരുന്നു. ആ ചർച്ചകൾ പൂർത്തിയായി സീറ്റ് വിഭജനം കഴിഞ്ഞാൽ പാർട്ടിയുടെ കാര്യങ്ങൾ ചർച്ചക്കെടുക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ അതിലൊക്കെ തീരുമാനമാവും. വ്യക്തികളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളല്ല നടക്കുന്നത്.

? സി.പി.എം. സ്ഥാനാർഥികളുടെ കാര്യത്തിലുള്ള മാനദണ്ഡങ്ങൾ?

  • തുടർച്ചയായി രണ്ടുതവണ ജയിച്ചവർ മാറും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ചിലർക്ക് ഇളവുനൽകേണ്ടി വരും. ചില മണ്ഡലങ്ങളിൽ വിജയസാധ്യതയാവും ഒരു ഘടകം. ഭാവിയിൽ സർക്കാരിനെ നയിക്കാനാവുന്ന ടീമിനെ വേണം. എല്ലാഘടകങ്ങളും പരിഗണിച്ചാവും അത്. കഴിയുന്നത്ര പുതിയൊരു ടീമിനെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. അതിൽ യുവാക്കളും പ്രൊഫഷണലുകളും സെലിബ്രിറ്റികളുമെല്ലാം കാണും.

? പല സംസ്ഥാനങ്ങളിലും കോൺഗ്രസുമായി കൈകോർക്കുന്നുണ്ടല്ലോ?

  • കോൺഗ്രസ് മുക്തഭാരതമല്ല സി.പി.എം. ആഗ്രഹിക്കുന്നത്. മതനിരപേക്ഷത നിലനിൽക്കുന്ന ഭാരതമാണ് ഞങ്ങളുടെ ലക്ഷ്യം. കോൺഗ്രസുമായി സഹകരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയെ തോൽപ്പിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. ആർ.എസ്.എസ്. ഭരണത്തിൽ വരാതിരിക്കണം. ഈ നിലപാട് കേരളത്തിലും ഇടതുമുന്നണിക്ക് ഗുണംചെയ��

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!