KSDLIVENEWS

Real news for everyone

ക്രൂരതയുടെ തലസ്ഥാനമായി വീണ്ടും ഉത്തർപ്രദേശ് : രണ്ട് ദലിത് പെൺകുട്ടികളെ പീഡിപ്പിച്ച് കൂട്ടിക്കെട്ടി വിഷം കൊടുത്തു കൊന്നു

SHARE THIS ON

ലഖ്‌നൗ: ക്രൂരതയുടെ തലസ്ഥാനമായി വീണ്ടും ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്. വയലില്‍ പുല്ല് അരിയാന്‍ പോയ രണ്ട് ദലിത് പെണ്‍കുട്ടികളെ കൂട്ടിക്കെട്ടി വിഷം കൊടുത്തു കൊന്നു. മറ്റൊരു ദലിത് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉനാവോയിലെ അസോഹ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

പശുവിന് പുല്ല് പറിക്കാന്‍ പോയ കുട്ടികളെ കാണാതാകുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കൈയ്യും കാലും കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. 13, 16 വയസുള്ള കുട്ടികളാണ് മരിച്ചത്. വായില്‍ നിന്നും നുരയും പതയും വരുന്ന അവസ്ഥയില്‍ കൂട്ടിക്കെട്ടിയിടപ്പെട്ട മറ്റൊരു പെണ്‍കുട്ടിയെയും കണ്ടെത്തി.എസ്പിയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!