ആലപ്പുഴയിൽ ജ്വല്ലറിയിൽ മോഷണം ; 30 പവൻ നഷ്ടമായി

ആലപ്പുഴ: കരുവാറ്റയില്‍ ജുവലറിയില്‍ മോഷണം. 30 പവനോളം ആഭരണങ്ങള്‍ മോഷ്ടിച്ചു. പുലര്‍ച്ചയോടെ ദേശീയപാതക്ക് സമീപത്തെ ബ്രദേഴ്സ് ജുവലറിയിലാണ് സംഭവം നടന്നത്.രണ്ട് ഷട്ടറുകളും പൊളിച്ചാണ് മോഷ്ടാക്കള്‍ കെട്ടിടത്തിനുള്ളില്‍ കയറിയത്
അതേസമയം കഴിഞ്ഞ മാസം ജുവലറിക്ക് സമീപത്തെ ബാങ്കില്‍ മോഷണം നടന്നിരുന്നു. സമാനരീതിയിലാണ് ജുവലറിയിലെ മോഷണമെന്ന് പൊലീസ് അറിയിച്ചു.തെളിവ് ശേഖരണത്തിനായി വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തും. സംഭവത്തില്‍ ഹരിപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

