കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു.

കൊച്ചി : കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു. കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം ചെയര്‍മാനാണ്.
കോവിഡാനന്തര ചികില്‍സയിലായിരുന്നു അദ്ദേഹം. രണ്ടു തവണ കോട്ടയത്തുനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977 മുതല്‍ 1984 വരെ കോട്ടയത്തെ പ്രതിനിധീകരിച്ചു.
ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ച സ്കറിയാ തോമസ് കേരളാ സ്റ്റേറ്റ് എന്റര്‍പ്രൈസസ് ചെയര്മാന് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്മാന് പദവികളും വഹിച്ചിട്ടുണ്ട്.

