ആത്മനിർവൃതിയിൽ ബദ്രിയ്യ എജു സെന്റർ സനദ് ദാന വാർഷിക സമ്മേളനം സമാപിച്ചു.

ആത്മനിർവൃതിയിൽ ബദ്രിയ്യ എജു സെന്റർ സനദ് ദാന വാർഷിക സമ്മേളനം സമാപിച്ചു.
ചൗക്കി :ആയിരങ്ങൾക്ക് ആത്മനിർവൃതി നൽകി പെരിയടുക്ക ബദ്രിയ്യ എജു സെന്റർ സനദ് ദാന വാർഷിക സമ്മേളനം സമാപിച്ചു. ഹിഫ്ളുൽ ഖുർആൻ കോളേജിലെ പഠനം പൂർത്തിയായ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കും വിമൻസ് കോളേജിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിനികൾക്കുമുള്ള സനദ് ദാനത്തോടനുബന്ധിച്ച് സയ്യിദ് മുഹമ്മദ് ഹദ്ദാദ് തങ്ങളുടെ രണ്ടാം ആണ്ട് നേർച്ചയും നടന്നു.
രാവിലെ 10 മണിക്ക് സയ്യിദ് മുഹമ്മദ് ഹദ്ദാദ് തങ്ങളുടെ മഖാം സിയാറത്തിന് സയ്യിദ് ഹദ്ദാദ് തങ്ങൾ നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡന്റ് കെ.എം മൊയ്തു പതാക ഉയർത്തി.ശേഷം നടന്ന ഖത്മുൽ ഖുർആൻ മജ്ലിസിന് അബ്ദുൽ ഖാദർ സഅദി നേതൃത്വം നൽകി. മുസ്തഫ ഹനീഫി, തമീം അഹ്സനി തുടങ്ങിയവർ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന അലുംനി മീറ്റിൽ എസ്.കെ കുഞ്ഞിക്കോയ തങ്ങൾ പ്രാർത്ഥന നടത്തി. സയ്യിദ് ഫഖ്റുദ്ദീൻ ഹദ്ദാദ് തങ്ങൾ അധ്യക്ഷതയിൽ ഫാറൂഖ് സഖാഫി ഉൽഘാടനം ചെയ്തു. മുസ്തഫ ബാഖവി മലപ്പുറം പ്രഭാഷണം നടത്തി. ഉമർ അഹ്സനി,സലാം സഅദി മർകസ് മൈമൻ, സിദ്ദീഖ് ഹിമമി, ജദീർ ഹിമമി സംബന്ധിച്ചു. ബുർദ മജ്ലിസിന് ബദ്രിയ്യ ബുർദ ഇഖ്വാൻ നേതൃത്വം നൽകി.അബൂബക്കർ കൗസർ സഖാഫി സ്ഥാനവസ്ത്ര വിതരണം തലപ്പാവ് ധരിപ്പിക്കൽ കർമ്മം ഖാരിഅ ഹനീഫ് സഖാഫിയും നിർവഹിച്ചു.
പ്രസ്ഥാനിക സംഗമം ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉൽഘാടനം ചെയ്തു.ജില്ലയിൽ നിന്ന് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, പാത്തൂർ മുഹമ്മദ് സഖാഫി,ബഷീർ പുളിക്കൂർ,സി.എൻ ജഹ്ഫർ സ്വാദിഖ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സമാപന സംഗമത്തിൽ മഹല്ല് ജന.സെക്രട്ടറി ദേശാങ്കുളം സുലൈമാൻ സഖാഫിയുടെ അധ്യക്ഷതയിൽ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉത്ഘാടനം ചെയ്തു. ഹുസൈൻ സഅദി കെ.സി റോഡ് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ മജീദ് സഖാഫി അൽ കാമിലി സനദ് ദാനം നിർവഹിച്ചു. കൗസർ സഖാഫി പന്നൂർ പ്രഭാഷണം നടത്തി. സനദ് ദാന പ്രഭാഷണത്തിനും സമാപന പ്രാർത്ഥനക്കും ബദ്രിയ്യ എജു സെൻറർ ചെയർമാൻ ഹാഫിള് സയ്യിദ് ഫഖ്റുദ്ദീൻ ഹദ്ദാദ് തങ്ങൾ നേതൃത്വം നൽകി.ബാദുഷ ഹാദി സഖാഫി,ബഷീർ മിസ്ബാഹി,ഷഫീഖ് സഅദി കോട്ടക്കുന്ന്,അബ്ദുല്ല മുസ്ലിയാർ കോട്ടക്കുന്ന്,അഷ്റഫ് സഅദി ആരിക്കാടി,ലത്തീഫ് സഖാഫി മാടന്നൂർ, മഹമൂദ് ജീലാനി ബാഖവി,പയ്യക്കി മുഹമ്മദ് ഹാജി,അബ്ദുല്ലത്തീഫ് അറഫ,കരീം മാസ്റ്റർ കുമ്പള,അഹമ്മദ് സഅദി,മുനീർ സഅദി നെല്ലിക്കുന്ന്,അബ്ദുല്ലത്തീഫ് അംജദി, ഷാനിഫ് എരിയൽ,ഫാറൂഖ് ബള്ളൂർ തുടങ്ങിയവർ സംബന്ധിച്ചു.സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതവും ഫാറൂഖ് സഖാഫി നന്ദിയും പറഞ്ഞു.
പടം: എജു സെൻറർ വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രാസ്ഥാനിക സമ്മേളനം ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയുന്നു

