ഒട്ടേറെ കേസുകളിലെ പ്രതിയായ തമിഴ്‌നാട് സ്വദേശിയെ ഉദുമയിൽ നിന്നും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു

ഉദുമ : തമിഴ്‌നാട്ടിൽ നിരവധി കേസുകളിൽ പ്രതിയായ ആളെ ബേക്കലിൽനിന്ന് തമിഴ്‌നാട് പോലീസ് പിടിച്ചു. കുന്നം താലൂക്ക് തിരുമന്തുരൈയിലെ ത്യാഗരാജൻ എന്ന മാവീരന (55) നെയാണ് അറസ്റ്റ് ചെയ്തത്. നാൽപതോളം മോഷണക്കേസുകളിൽപ്പെട്ട ഇയാൾ പള്ളിക്കരയിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് തമിഴ്‌നാട്ടിൽനിന്നെത്തിയ പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.